സർക്കാരിനെ വിമർശിക്കേണ്ട സമയം ഇതല്ല, വയനാട് ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നു’; വി.ഡി സതീശൻ
വയനാട് ദുരന്തത്തിൽ ബി ജെ പി രാഷ്ട്രീയം കലർത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ഇപ്പോൾ അതിനുള്ള സമയമല്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല.
എംപിമാർ ഉൾപ്പെടെ രാജ്യസഭയിലും ലോക്സഭയിലും ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് സമ്മർദ്ദം ചൊലുത്തുണ്ട്. സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയം ഇതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ദുരിതാശ്വാസ നിധി കൂടുതൽ സുതാര്യമാക്കണം. കണക്കുകൾ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തത വരുത്തിയാൽ പ്രശ്നം മാറുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് 100 വീടുകൾ നൽകും. സർക്കാർ ഭൂമി നൽകിയാൽ അതിൽ വീട് വെക്കും. എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിതിയിലേക്ക് പണം നൽകണം. സിഎംഡിആർഎഫി നെതിരെ കോൺഗ്രസ് നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ലെന്നും വി ഡസതീശൻ വ്യക്തമാക്കി.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരെ വലിയ രീതിയില്‍ പ്രചാരണം നടന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് ഇതുവരെ 39 കേസുകളാണ് രജിസ്റ്റർ ചെയ്തത്.