Wednesday, January 1, 2025
Latest:
National

കാർ ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

Spread the love

ലക്നൗ: ഉത്തർപ്രദേശിൽ കാർ, മിനി ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ മധുരാപൂരിൽ കഴി‌ഞ്ഞ ദിവസം അർദ്ധരാത്രിക്ക് ശേഷമായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു.

സി.ബി ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടമെന്ന് ബറേലി പൊലീസ് സൂപ്രണ്ട് രാഹുൽ ഭാട്ടി പറ‌ഞ്ഞു. കാറിൽ സ‌‌ഞ്ചരിച്ചിരുന്ന മൂന്ന് യുവാക്കളാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നാലാമന് ഗുരുതര പരിക്കുകളുണ്ട്. ഇയാളെ പൊലീസ് എത്തിയാണ് ജില്ലാ ആശുപക്രിയിലേക്ക് മാറ്റിയത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്കൂൾ കുട്ടികളെയും കൊണ്ട് പോവുകയായിരുന്ന പിക്കപ്പ് വാൻ മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുട്ടി മരിക്കുകയും 15 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിയന്ത്രണം നഷ്ടമായ പിക്കപ്പ് വാൻ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.