Sports

ശ്രീലങ്ക പൊരുതി, ഇന്ത്യ എറിഞ്ഞ് വീഴ്ത്തി: തിളങ്ങി പരാ​ഗ്; ആദ്യ ടി20യിൽ ജയം

Spread the love

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. പഥും നിസ്സങ്കയുടെയും കുശാൽ മെൻഡിസിന്റെയും മികച്ച ഇന്നിങ്സ് ഭീഷണി ഉയർത്തിയെങ്കിലും വിജയം ഇന്ത്യ കൈപിടിയിലൊതുക്കുകയായിരുന്നു. 43 റൺസിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലെത്തി (1-0). 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 19.2 ഓവറിൽ 170 റൺസിന് ഓൾഔട്ടായി.

ഒരു വിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന ശക്തമായ നിലയിൽ ആയിരുന്നു ശ്രീലങ്ക. 48 പന്തിൽ 79 റൺസടിച്ച പാതും നിസങ്കയുടെയും 45 റൺസെടുത്ത കുശാൽ മെൻഡിസിൻറെയും ഓപ്പണിംഗ് കൂട്ടുകെട്ട് ഇന്ത്യക്ക് കളി കൈവിട്ടുപോയന്ന് വരെ തോന്നിപ്പിച്ചിരുന്നു. എന്നാൽ ഒമ്പതാം ഓവറിൽ അർഷ്ദീപ് ഈ കൂട്ടുകെട്ട് പൊളിച്ചു. വെറും അഞ്ച് റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ റിയാൻ പരാഗായിരുന്നു ബോളിങ്ങിൽ തിളങ്ങിയത്. അർഷ്ദീപ് സിങ്ങും അക്ഷർ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ഇതേ ഗ്രൗണ്ടിൽ നടക്കും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 241 റൺസ് നേടിയത്. ഇന്ത്യയ്ക്ക് യശസ്വി ജയ്സ്വാൾ – ശുഭ്മാൻ ഗിൽ സഖ്യം മികച്ച തു‍ടക്കമാണ് നൽകിയത്. ഇന്ത്യക്ക് ക്യാപ്റ്റൻ സൂര്യയുടെ ഇന്നിങ്സും സ്കോർ ഉയർത്തുന്നതിൽ നിർണായകമായി. 22 പന്തിൽ നിന്ന് ഫിഫ്റ്റിയടിച്ച സൂര്യ 26 പന്തുകൾ നേരിട്ട് 58 റൺസെടുത്താണ് മടങ്ങിയത്. ഇന്ത്യൻ നിരയിലെ ടോപ് സ്‌കോററും സൂര്യ തന്നെയാണ്.