Kerala

കൃത്യമായ ലൊക്കേഷനുണ്ട്, കാറ്റ് ശക്തമായാൽ ഡ്രോണിനെ പ്രതികൂലമായി ബാധിച്ചേക്കും,ശുഭ വാർത്ത പ്രതീക്ഷിക്കാം’: സച്ചിൻ ദേവ് MLA

Spread the love

പ്രതികൂല കാലാവസ്ഥയിലും തെരച്ചിൽ തുടരുമെന്ന ദൗത്യസംഘത്തിന്റെ കോൺഫിഡൻസിൽ വലിയ പ്രതീക്ഷയുണ്ടെന്ന് സച്ചിൻ ദേവ് MLA. കാറ്റ് ശക്തമായാൽ ഡ്രോണിനെ പ്രതികൂലമായി ബാധിച്ചേക്കും, കൃത്യമായ ലൊക്കേഷനുണ്ട്, ശുഭ വാർത്ത പ്രതീക്ഷിക്കാം.

ഗവൺമെന്റും ജില്ലാ ഭരണകൂടവും ഒരുമിച്ച് കാര്യങ്ങൾ നടപ്പിലാക്കുകയാണ്. ഒഴുക്കിന്റെ പ്രശ്‌നം ഇന്ദ്രപാലുമായി സംസാരിച്ചിരുന്നു. ദൗത്യസംഘത്തിന്റെ കോൺഫിഡൻസിൽ വലിയ പ്രതീക്ഷയുണ്ടെന്ന് സച്ചിൻ ദേവ് MLA പറഞ്ഞു. തയ്യാറാക്കിയിരിക്കുന്ന പ്ലാൻ പ്രകാരം കാര്യങ്ങൾ നടത്തിയാൽ ശുഭ വാർത്ത പ്രതീക്ഷിക്കാമെന്നും സച്ചിൻ ദേവ് എംഎൽഎ പറഞ്ഞു.

അതേസമയം ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഐബോഡ് ഉപയോഗിച്ച് പരിശോധന നടത്തും. പന്ത്രണ്ടരയോടെ ഈ പരിശോധന തുടങ്ങുമെന്നാണ് വിവരം. ഡ്രോൺ ഇപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.
Pp :