Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി; നടപടി നിർമാതാവിന്റെ ഹർജിയിൽ

Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. നിർമാതാവിന്റെ ഹർജിയിലാണ് നടപടി. ഒരാഴ്ചത്തേക്കാണ് നടപടി സ്റ്റേ ചെയ്തിരിക്കുന്നത്. അപ്പീൽ നൽകിയവരാരും കമ്മീഷനു മുന്നിൽ മൊഴി നൽകിയവരല്ലെന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ വാദിച്ചു. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പൊതു താൽപ്പര്യമില്ലെന്ന് ഹർജിക്കാരൻ പറഞ്ഞു.

റിപ്പോർട്ട് ആവശ്യപ്പെട്ടവരാരും നടപടികളുടെ ഭാഗമായിരുന്നില്ലെന്ന് ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. റിപ്പോർട്ട് ആവശ്യപ്പെടുന്നത് പ്രശസ്തി നേടാൻ വേണ്ടിയാണെന്ന് ഹർജിക്കാരൻ ആരോപിച്ചു. അവസാന നിമിഷം മാത്രം ഹർജിക്കാരൻ എന്തുകൊണ്ട് എതിർപ്പുമായി വന്നുവെന്ന് വിവരാവകാശ കമ്മീഷൻ ചോദിച്ചു. ഹർജിക്കാരന്റെ ഭയത്തിന് എന്ത് അടിസ്ഥാനമെന്നും വിവരാവകാശ കമ്മീഷൻ ചോദിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹർജിക്കാരനും കക്ഷി അല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ കോടതിയിൽ പറഞ്ഞു. കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങൾ ഉണ്ടെന്ന് ഹർജിക്കാരന് എങ്ങനെ പറയാനാകുമെന്ന് കമ്മിഷൻ ചോദിച്ചു. ഹർജിക്കാരൻ മറ്റാർക്കോവേണ്ടി സംസാരിക്കുകയാണെന്നും വിവരാവകാശ കമ്മീഷൻ ആരോപിച്ചു. സ്വകാര്യത ലംഘിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടതെന്ന് കമ്മിഷൻ വ്യക്തമാക്കി.

ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം ഹർജിക്കാരനില്ലെന്നും എസ്‌ഐസി. ചലച്ചിത്ര നിർമ്മാതാവിന്റേത് സ്വകാര്യ താൽപര്യമുള്ള ഹർജിയെന്നും വിവരാവകാശ കമ്മിഷൻ ചൂണ്ടിക്കാണിച്ചു. റി​പ്പോ​ർ​ട്ട്‌ സ​മ​ർ​പ്പി​ച്ച്‌ നാ​ലു വ​ർ​ഷം ആ​കു​മ്പോ​ഴാ​ണ്‌ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യിരുന്നത്. ഇന്ന് വൈകിട്ട് റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയിരിക്കുന്നത്.