Saturday, November 9, 2024
Latest:
National

പാർലമെന്റിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ; ബിഹാറിന് പ്രത്യേക പദവി നൽകാനാവില്ലെന്ന് ധനകാര്യ സഹമന്ത്രി

Spread the love

ദില്ലി: ബിഹാറിന് പ്രത്യേക പദവിയിലെന്നുള്ള നിലപാട് കേന്ദ്ര സർക്കാർ പാർലമെൻ്റിലറിയിച്ചു. പ്രത്യേക പദവി നൽകാനാവില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വിശദീകരിച്ചു. 2012ൽ മന്ത്രിതല സമിതി നിർദ്ദേശം തള്ളിയതാണ്. ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ ബിഹാറിന് പ്രത്യേക പദവി സഖ്യകക്ഷിയായ ജെഡിയു ആവശ്യപ്പെട്ടിരുന്നു. മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ ജെഡിയു ആവശ്യത്തോട് മുഖം തിരിച്ചിരിക്കുന്നത്.

സഖ്യ കക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം ബജറ്റിനെ കുറിച്ച് രാജ്യമാകെ ആകാംക്ഷയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പിൽ സർക്കാരിന് ക്ഷീണമുണ്ടാക്കിയതിനാൽ ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിൽ നിർമ്മല സീതാരാമൻറെ ഏഴാം ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനപ്രിയ ബജറ്റാകുമനെന്ന് പ്രധാനമന്ത്രി, ചരിത്രപരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പ്രതികരിച്ചിരുന്നു.