Wednesday, November 20, 2024
Kerala

ഗവർണർക്ക് വീണ്ടും തിരിച്ചടി; 3 സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം തടഞ്ഞ് ഹൈക്കോടതി

Spread the love

സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്ക് തിരിച്ചടി. മൂന്ന് സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണം കൂടി ഹൈക്കോടതി തടഞ്ഞു. കേരള, എം ജി, മലയാളം സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

6 സർവകലാശാലകളിലെ വൈസ് ചാന്സലർമാരെ നിയമിക്കുന്നതിനാണ് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇതിൽ നാല് കമ്മിറ്റികൾകളുടെ നടപടിയാണ് ഹൈകോടതി സ്റ്റേ ചെയ്തത്. കേരള, എം ജി, മലയാളം സർവകലാശാലകൾക്ക് പുറമെ കുഫോസും പട്ടികയിൽ ഉൾപ്പെടുന്നു. ഒരു മാസത്തേക്കാണ് സ്റ്റേ.

സർവകലാശാലകൾക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഹർജിയിൽ തീരുമാനം ആകുന്നത് വരെ തുടർനടപടി ഉണ്ടാകില്ലെന്ന് ചാൻസലർ കോടതിയെ അറിയിച്ചിട്ടുണ്ട് . സർവകലാശാല പ്രതിനിധികൾ ഇല്ലാതെ യു.ജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തി സേർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ സർക്കാരാണ് കോടതിയെ സമീപിച്ചത്.