Monday, April 27, 2026
Latest:
Kerala

കണ്ണൂരിൽ സ്കൂൾ ബസ് വീണ്ടും വെള്ളക്കെട്ടിൽ കുടുങ്ങി

Spread the love

കണ്ണൂർ കടവത്തൂർ മുണ്ടത്തോടിൽ സ്കൂൾ ബസ് വീണ്ടും വെള്ളക്കെട്ടിൽ കുടുങ്ങി. വിദ്യാർത്ഥികളുമായി മടങ്ങുന്നതിനിടെയാണ് ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. നാട്ടുകാരുടെ സഹായത്തോടെ ബസ് സുരക്ഷിതമായി മാറ്റി. ബസ് വെള്ളക്കെട്ടിൽ ഇറക്കിയത് മുന്നറിയിപ്പ് അവഗണിച്ചെന്ന് പരാതി. ഡ്രൈവറെ സസ്‌പെൻഡ് ചെയ്യും. കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി പ്രിൻസിപ്പൽ വ്യക്തമാക്കി.

പാനൂർ കെകെവിപി ആർ മെമ്മോറിയൽ എച്ച് എസ് എസിലെ സ്കൂൾ ബസാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷം കുട്ടികളെയും കൊണ്ട് മടങ്ങുന്ന വഴിയാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. കുട്ടികളെ മറ്റൊരു വണ്ടിയിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി. കടവത്തൂർ മുണ്ടത്തോട് റോഡിലാണ് ബസ്സ് കുടുങ്ങിയത്.