Saturday, December 28, 2024
Latest:
Kerala

കനത്ത മഴയിൽ കണ്ണൂർ മട്ടന്നൂരിൽ റോഡ് തകർന്നു, ഒരു കാർ മുങ്ങിപ്പോയി

Spread the love

കനത്ത മഴയിൽ കണ്ണൂർ മട്ടന്നൂരിൽ റോഡ് തകർന്നു. ഒരു കാർ വെള്ളത്തിൽ മുങ്ങിപ്പോയി. മട്ടന്നൂർ ഇരിയ്ക്കൂർ റോഡിലാണ് സംഭവം സമീപത്തെ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കാറിൽ ഉണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു.

കനത്ത മഴയാണ് ജില്ലയിൽ ഉണ്ടാകുന്നത്. കൊട്ടാരം പെരിയത്ത് എന്ന സ്ഥലത്താണ് സംഭവം. കൃഷിയിടങ്ങളിലും വ്യാപക നാശ നഷ്ടവും സംഭവിച്ചു. 200 ഓളം വീടുകൾള്ള കേടുപാടുകൾ സംഭവിച്ചു.കൊട്ടാരം-പെരിയത്തിൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം നിർത്തി. നിരവധി വീടുകളിലേക്കുള്ള റോഡിൽ വെള്ളം കയറിയിട്ടുണ്ട്. വീടുകളിലേക്കും വെള്ളം കയറുന്ന സാഹചര്യമാണ്.

നായിക്കാലിയിൽ പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് റോഡ് നിർമാണം നടക്കുന്ന ഭാഗം പൂർണമായും വെള്ളത്തിനടിയിലായി. ഇവിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. ഇതേത്തുടർന്ന് ഇതുവഴി ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു.

നായിക്കാലി, പാണലാട് മേഖലകളിൽ വൻതോതിൽ കൃഷിനാശവുമുണ്ടായി. വാഴ, പച്ചക്കറി, മരച്ചീനി കൃഷികളാണ് വെള്ളം കയറി നശിച്ചത്. പാണലാട്-ആയിപ്പുഴ-ഇരിക്കൂർ റോഡിൽ പാറക്കണ്ടിതാഴെയിൽ റോഡിൽ വെള്ളം കയറി.