Tuesday, March 4, 2025
Latest:
Kerala

ജോയിയ്ക്കായി തെരച്ചിൽ 27-ാം മണിക്കൂറിലേക്ക്; റോബോട്ടിക് ക്യാമറയിൽ‌ മനുഷ്യശരീരത്തിന്റെ ദൃശ്യം തെളിഞ്ഞെന്ന് സൂചന

Spread the love

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി തെരച്ചിൽ നടത്തുന്ന റോബോട്ടിക് യന്ത്രത്തിന്റെ ക്യാമറയിൽ മനുഷ്യശരീരത്തിന്റെ ദൃശ്യം തെളിഞ്ഞെന്ന് വിവരം. പരിശോധന 27-ാം മണിക്കൂറിലേക്ക് നീങ്ങുന്നതിനിടെയാണ് പ്രതീക്ഷ നൽകുന്ന നേരിയ ഒരു സൂചന ദൗത്യസംഘത്തിന് ലഭിച്ചിരിക്കുന്നത്. മനുഷ്യശരീരമെന്ന് സ്ഥീരീകരിക്കാനും രക്ഷപ്പെടുത്താനും മനുഷ്യർ തന്നെ അകത്തേക്ക് കടക്കേണ്ടി വരും. ഇത് മനുഷ്യശരീരമാണെന്നോ അത് ജോയിയാണെന്നോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ 30 പേർ അടങ്ങുന്ന സംഘം രാവിലെ ആറര മണിയോടുകൂടി രക്ഷാദൗത്യം ആരംഭിച്ചു.പിന്നാലെ ഫയർഫോഴ്സിന്റെ സ്കൂബ സംഘവും, നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരും രംഗത്ത്. മൂന്നുപേർ ഉൾപ്പെടുന്ന സ്കൂബ സംഘം മൂന്നാം ട്രാക്കിലെ മാൻഹോളിൽ ഇറങ്ങി പരിശോധന നടത്തി.

എൻഡിആർഎഫും ഫയർഫോഴ്സ് സ്കൂബ സംഘവും ഇന്ന് ഇതുവരെ നടത്തിയ തിരച്ചിൽ വിഫലമാണ്. ടണലിനുള്ളിലേക്ക് ക്യാമറ കടത്തിയുള്ള പരീക്ഷണം പുരോഗമിക്കുന്നു.രണ്ടു വശത്ത് നിന്നും പരിശോധന നടത്തുകയാണെന്നും ജോയിയെ ഉടൻ കണ്ടെത്താനുള്ള പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജോയിക്കായി തുരങ്കത്തിന് പുറത്തും പരിശോധന നടത്തുന്നത് ആലോചിക്കുന്നുണ്ടെന്ന് ഫയർഫോഴ്സ് മേധാവി കെ പത്മകുമാർ പറഞ്ഞു.