Sunday, November 24, 2024
Latest:
Kerala

അപകടത്തിന് വഴിവെച്ചത് കോർപറേഷൻ; മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു’; വിവി രാജേഷ്

Spread the love

ആമഴയിഞ്ചാൻ തോട്ടിലെ അപകടത്തിന് വഴിവെച്ചത് കോർപറേഷനെന്ന് ബിജെപി തിരുവന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ്. തിരുവനന്തപുരം മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിൽ കോർപറേഷൻ പരാജയപ്പെട്ടെന്ന് വിവി രാജേഷ് വിമർശിച്ചു. എത്രയും പെട്ടെന്ന് തൊഴിലാളിയെ ആരോഗ്യവാനോടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കൃത്യമായി മാലിന്യ സംസ്‌കരണം ഇല്ലതായതിലാണ് വലിച്ചെറിയപ്പെടുന്ന മാലിന്യം അടിഞ്ഞുകൂടിയാണ് അപകടം ഉണ്ടാകാനിടയായിരിക്കുന്നതെന്ന് വിവി രാജേഷ് പറഞ്ഞു. മാലിന്യ ഒഴുകിപോകേണ്ട എല്ലാ ഓടയിലും ഒഴുക്ക് തടസപ്പെട്ടിരിക്കുന്നു. നഗരസഭയുടെ തൊഴിലാളികൾ കൃത്യമായി മാലിന്യം ശേഖരിക്കുന്നില്ലെന്നും മാലിന്യ സംസ്‌കരണം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണത്തിനായി ചെലവഴിച്ച കോടികണക്കിന് തുക എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരം നഗരസഭയുടെ ഭരണം പക്വതയില്ലാത്ത കരങ്ങളിലാണെന്ന് വിവി രാജേഷ് കുറ്റപ്പെടുത്തി. പ്രശ്‌നങ്ങളുടെ ഗൗരവം മനസിലാക്കാനുള്ള പക്വതയും പാകതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണത്തിനായുള്ള പണം വകമാറ്റി ചെലവഴിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം നഗരഭരണം സ്തംഭിച്ചെന്നും പരാജയമാണെന്നും വിവി രാജേഷ് പറഞ്ഞു. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേയർക്ക് തർക്കുത്തരം പറയനല്ലാതെ വേറെയൊന്നും പറയനറിയില്ലെന്ന് വിവി രാജേഷ് വിമർശിച്ചു.