Gulf

ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം

Spread the love

ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം പുറത്തിറക്കി. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അ​സ്ത​മ​യ​ത്തി​ന് ശേ​ഷം പു​ല​ർ​ച്ചെ വ​രെ ഡൈ​വി​ങ് റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ച് മീ​ൻ പി​ടി​ക്കാനും ഇ​വ മ​ത്സ്യ​ബ​ന്ധ​ന യാ​ത്ര​യി​ൽ കൂടെ കൊ​ണ്ടു​പോ​കാ​നും പാ​ടി​ല്ല. ഡൈ​വി​ങ് റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​മ്പോ​ൾ ശ്വ​സി​ക്കാ​ൻ കം​പ്ര​സ് ചെ​യ്ത എ​യ​ർ സി​ലി​ണ്ട​റു​ക​ൾ ഉ​പ​യോ​ഗി​ക്കുന്നതിനും വിലക്കുണ്ട് .

മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന കാ​ല​ത്ത് ഡൈ​വി​ങ് റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ച് മീൻ പി​ടി​ക്ക​രു​ത്. ഇത് ചി​ല ഇ​നം മ​ത്സ്യ​ങ്ങ​ളു​ടെ വം​ശ​നാ​ശ​ത്തി​ന് കാ​ര​ണ​മാ​കും. പരി​ധി​യി​ൽ ക​വി​ഞ്ഞ നീ​ള​മു​ള്ള നൂ​ൽ (ഖി​യ) ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​വ ക​പ്പ​ലി​ലോ ബോ​ട്ടി​ലോ കൊ​ണ്ടു​പോ​കു​ന്ന​തും നിരോധിച്ചിട്ടുണ്ട്.

നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ:

1)അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലെ​ങ്കി​ൽ മ​ൾ​ട്ടി-​ഹെ​ഡ് പി​ക്ക​ർ
2) സാ​ലി​യ വി​ൻ​ഡോ
3) മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള ബോ​ട്ടം ട്രോ​ൾ വ​ല​
4) നൈ​ലോ​ൺ (മോ​ണോ​ഫി​ല​മെ​ന്റ്) കൊ​ണ്ട് നി​ർ​മി​ച്ച വ​ല​
5) ത്രീ-​ലെ​യ​ർ ഗി​ൽ നെ​റ്റു​ക​ൾ