Business

കുതിച്ചുയര്‍ന്ന് പൊന്ന്; സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

Spread the love

സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,765 രൂപയും നല്‍കേണ്ടി വരും

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടിവില്‍ നിന്ന് സ്വര്‍ണവില പടിപടിയായി കുതിച്ചുയരുന്നത്. ഡോളറിന്റെ കുതിപ്പിനെ പിടിച്ചുകെട്ടാന്‍ ചില രാജ്യങ്ങള്‍ ഡി ഡോളറൈസേഷന്‍ നടത്തുന്നതിന്റെ ഭാഗമായി സ്വര്‍ണം ശേഖരിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ട്. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് സ്വര്‍ണ വ്യാപാരികള്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കപ്പെട്ടാല്‍ രാജ്യത്ത് വരുംദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞേക്കും.

ഈ മാസമാദ്യം വില 53,000 രൂപയില്‍ താഴെ പോയതിന് ശേഷമാണ് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു.