Sunday, November 24, 2024
Latest:
Kerala

എസ്എഫ്ഐയ്ക്കെതിരെ തെറ്റായ പ്രചാരവേല നടത്താൻ മാധ്യമങ്ങൾ മത്സരിക്കുന്നു, സംഘടന വേട്ടയാടപ്പെടുന്നു: എം വി ​ഗോവിന്ദൻ

Spread the love

എസ്എഫ്ഐയെ മാധ്യമങ്ങൾ വേട്ടയാടുന്നുവെന്നും സിപിഐഎമ്മിനെതിരെ മാധ്യമങ്ങൾ തെറ്റായ പ്രചാരവേല നടത്തുന്നുവെന്നും വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എസ്എഫ്ഐയ്ക്കെതിരായ പ്രചാരവേലയ്ക്ക് മാധ്യമങ്ങൾ മത്സരിക്കുന്നുവെന്നാണ് എം വി ​ഗോവിന്ദന്റെ വിമർശനം. എസ്എഫ്ഐ പരാമ്പര്യത്തെ തള്ളികളഞ്ഞു ഏതെങ്കിലും കോളേജിൽ നടക്കുന്ന പ്രശ്നങ്ങളെ പർവതീകരിച്ചു എസ്എഫ്ഐയെ തകർക്കാനാണ് ശ്രമം നടക്കുന്നത്. എസ്എഫ്ഐയിൽ ചില ചെറിയ വീഴ്ചകൾ ഉണ്ടെങ്കിൽ അവരത് പരിഹരിച്ചു പോകും. കെ.എസ്.യു നേതാവ് ഉൾപ്പടെ പ്രിൻസിപ്പലൂടെ റൂമിൽ കടന്നു കാട്ടിയ കാര്യങ്ങൾ മാധ്യമങ്ങൾ എന്ത് കൊണ്ടു റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് എം വി ​ഗോവിന്ദൻ ചോദിക്കുന്നു. എസ്എഫ്ഐയ്ക്കെതിരായ ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങൾക്ക് താൻ പദാനുപദ മറുപടി നൽകുന്നില്ലെന്നും എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തോൽവിയിൽ നാല് മേഖല യോഗങ്ങളിലെ റിപ്പോർട്ടിങ് പാർട്ടി പൂർത്തിയാക്കിയെന്ന് എം വി ​ഗോവിന്ദൻ അറിയിച്ചു. കേരളത്തിലെ ചില മാധ്യമങ്ങൾ സിപിഐഎം സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് സെൻട്രൽ കമ്മിറ്റി തള്ളിയെന്ന് വാർത്ത നൽകി. മുഖ്യമന്ത്രിയുടെ ശൈലി മാറ്റണം എന്ന ഉള്ളടക്കം ഒരിടത്തുമില്ല. മുഖ്യമന്ത്രി ഉൾപ്പടെ ഏതു നേതാക്കൾ ആയാലും തിരുത്തേണ്ട കാര്യം ഉണ്ടേൽ തിരുത്തും. ജനങ്ങളിൽ നിന്നും പാർട്ടി അകലാൻ ഇടയായ ശൈലിയിൽ മാറ്റം വരുത്തുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത് കോൺ​ഗ്രസിനെതിരായ അക്രമത്തെ ജീവൻരക്ഷാ പ്രവർത്തനമെന്ന് ആവർത്തിച്ച മുഖ്യമന്ത്രിയുടെ വാക്കുകളെ എം വി ​ഗോവിന്ദൻ ന്യായീകരിച്ചു. വണ്ടിയുടെ മുൻപിൽ ചാടിയപ്പോൾ രക്ഷപ്രവർത്തനം നടത്തി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതാ മുഖ്യമന്ത്രി ആവർത്തിച്ചതും. അതിനെ പിന്നെങ്ങനെയല്ലാതെ മറ്റെന്തു പറയാനാണെന്ന് എം വി ​ഗോവിന്ദൻ ചോദിക്കുന്നു. കെ സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്രം ലഭിച്ചെന്നത് തികഞ്ഞ അന്ധവിശ്വാസവും,ശുദ്ധ അസംബന്ധവുമാണ്. അവർ തന്നെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിയ കാര്യത്തെ കുറിച്ച് താൻ എന്ത് പറയാനാണെന്നും എം വി ​ഗോവിന്ദൻ പരിഹസിച്ചു.