Kerala

‘ആദർശ ശുദ്ധിയുള്ള നേതാക്കളെ സ്വാഗതം ചെയ്യുന്നു’; കരമന ഹരിയെ BJPയിലേക്ക് ക്ഷണിച്ച് വിവി രാജേഷ്

Spread the love

സിപിഐഎമ്മുമായി ഇടഞ്ഞ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയെ ലക്ഷ്യമിട്ട് ബിജെപി. കരമന ഹരിയെ ബിജെപിയിലേക്ക് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ക്ഷണിച്ചു. ആദർശ ശുദ്ധിയുള്ള നേതാക്കളെ ബിജെപിയിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് വിവി രാജേഷ് പറഞ്ഞു. ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവരുമായി ചർച്ച നടത്തുമെന്ന് വിവി രാജേഷ് വ്യക്തമാക്കി.

വരും ദിവസങ്ങളിൽ കൂടുതൽ സിപിഐഎം അനുഭാവികൾ ബിജെപിയിലേക്ക് എത്തുമെന്ന് വിവി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചതിന് രമന ഹരിയോട് സിപിഎം വിശദീകരണം തേടിയിരുന്നു. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തിൽ ഹരിയുടെ പരാമർശം.