Kerala

പ്രതിഷേധം ഫലം കണ്ടു; റെയിൽവേ മെയിൽ സർവീസ് കേന്ദ്രം തിരൂരിൽ നിന്ന് മാറ്റില്ല

Spread the love

മലപ്പുറം: റെയിൽവേ മെയിൽ സർവീസ് കേന്ദ്രം തിരൂരിൽ നിന്ന് മാറ്റാനുള്ള നീക്കം തത്ക്കാലം ഉപേക്ഷിച്ചു. ആർ എം എസ് കേന്ദ്രം മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് റെയിൽവേയുടെ പിൻമാറ്റം.

മലപ്പുറം ജില്ലയിലെ 54 തപാൽ ഓഫീസുകളിൽ നിന്നുള്ള തപാലുകൾ വേർതിരിക്കുന്നത് തിരൂരിലെ ആർ എം എസ് കേന്ദ്രത്തിലാണ്. തിരൂർ സ്റ്റേഷനിൽ അമൃത് ഭാരത് വികസന പദ്ധതിയുടെ ഭാഗമായി എസ്കലേറ്റർ നിർമിക്കാനെന്നു പറഞ്ഞാണ് മെയിൽ സർവീസ് കേന്ദ്രം ഇവിടെ നിന്നും ഒഴിവാക്കാൻ റെയിൽവേ തീരുമാനിച്ചത്. മലപ്പുറം ജില്ലയിലെ തപാൽ വിതരണം താളം തെറ്റിക്കുമെന്നതിനാൽ നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നു.

എം പി അബ്ദുസമദ് സമദാനി എം പി അടക്കമുള്ള ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെട്ടു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ റെയിൽവേ ലൈനിൽ തന്നെ ആർ എം എസ് ഓഫീസിന് പുതിയ സ്ഥലം അനുവദിക്കാൻ തീരുമാനമായി. ഇതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.