Saturday, April 12, 2025
Latest:
Kerala

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

Spread the love

മലപ്പുറം: മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. ചെറുമുക്ക് സ്വദേശി സിനാൻ (22) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടിയിലെ സഹയാത്രികനായ ചുള്ളിക്കുന്ന് സ്വദേശി മുബഷിറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രക്കാരനായ വേങ്ങര സ്വദേശിയ തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.