കനത്ത ഉഷ്‌ണതരംഗത്തിന് ആശ്വാസമായി ഡൽഹിയിൽ മഴ
ഡൽഹിയിൽ കനത്ത ഉഷ്‌ണതരംഗത്തിന് ആശ്വാസമായി മഴ. നേരിയ മഴയാണ് ഡൽഹിയിൽ അനുഭവപ്പെട്ടത്. തലസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നതിനാൽ, അടുത്ത രണ്ട് ദിവസത്തേക്ക് ചൂടിന്‍റെ കാര്യത്തിൽ അല്പം ശമനം പ്രതീക്ഷിക്കാം. എന്നാൽ ഈ ആശ്വാസം വളരെ കുറച്ചുമാത്രം നീണ്ടു നില്‍ക്കുന്നതാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജൂൺ 23 മുതൽ ഉഷ്ണതരംഗ സാഹചര്യങ്ങൾ തിരികെയെത്തിയേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.ഇന്ന് രാവിലെ ആകാശം മേഘാവൃതമായിരുന്നു. തുടർന്ന് ദില്ലി-എൻസിആറിൽ രാവിലെ 8 മണിയോടെ ചെറിയ മഴ പെയ്തു.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
52 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റിനൊപ്പം ബുധനാഴ്ച രാത്രി ചെറിയരീതിയിൽ താപനില കുറഞ്ഞുവെങ്കിലും അതും അധികനേരം നീണ്ടുനിന്നില്ലെന്നാണ് റിപ്പോർട്ട്. മൺസൂൺ മഴ ആശ്വാസം പകരുമെന്ന് നിവാസികൾ പ്രതീക്ഷിക്കുമ്പോൾ, ഇടിമിന്നൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയേക്കാമെന്നും പ്രവചനമുണ്ട്.ചൂടിനൊപ്പം തന്നെ ജലക്ഷാമവും ഡൽഹിയിൽ രൂക്ഷമായിരിക്കുകയാണ്.