Gulf

കുവൈറ്റിലെ തീപിടുത്തം; മരിച്ചവരിൽ11 പേർ തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക സ്വദേശികൾ

Spread the love

കുവൈറ്റിലെ ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തിൽ തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങൽ നിന്നുള്ള 11 പേർ മരിച്ചു. കുവൈറ്റിലെ വിവിധ സംഘടനകളുടെ സഹായത്തോടെയാണ് സംസ്ഥാന സർക്കാരുകൾ മൃതദേഹം നാട്ടിലെത്തിക്കാനും പരുക്കേറ്റവരെ സഹായിക്കാനും നീക്കം നടത്തുന്നത്. അസോസിയേഷനുകൾ വഴിയാണ് ഒരോ സംസ്ഥാനങ്ങളിലെയും ആളുകളെ തിരിച്ചറിഞ്ഞത്. കൊച്ചി നെടുമ്പാശേരിയിൽ ഇന്ന് 31 മൃതദേഹങ്ങൾ എത്തിക്കുന്നുണ്ട്. ഇതിൽ 7 തമിഴ്നാട് സ്വദേശികളുടെയും 1 കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളുണ്ട്.

തമിഴ് നാട് സ്വദേശികളായ ഏഴു പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. കുവൈത്തിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരായ തൂത്തുക്കുടി കേവിൽപ്പെട്ടി സ്വദേശി വി മാരിയപ്പൻ, രാമനാഥപുരം തെന്നവനൂർ സ്വദേശി രാമു കറുപ്പണ്ണൻ, വിഴിപ്പുരം ജില്ലയിലെ കൃഷ്ണപുരം ജാഫർ ഭായി സ്ട്രീറ്റിലെ മുഹമ്മദ് ഷെരീഫ്, തിരുച്ചിറപ്പള്ളി നാവൽപട്ടു അണ്ണാനഗർ സ്വദേശി രാജു എബനേസർ, ചെന്നൈ റായപുരം കോർപറേഷൻ കോളനിയിലെ ശിവശങ്കർ. കടലൂർ ജില്ലയിലെ കാട്ടുമണ്ണാർകോവിൽ മുട്ടം ഗ്രാമത്തിലെ ചിന്നദുരൈ, തഞ്ചാവൂർ സ്വദേശി റിച്ചാർഡ് റായി എന്നിവരാണ് മരിച്ചത്.
ആന്ധ്രാപ്രദേശ് ഗോദാവരി ജില്ലയിലെ നിദാദാവോൽ സ്വദേശികളായ ഈശ്വർ, സത്യനാഥൻ, ശ്രീകാകുളം സ്വദേശി ലോകനാഥൻ എന്നിവരാണ് മരിച്ചത്. സത്യനാഥനും ഈശ്വറും കുവൈത്തിലെ ഹൈവെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരായിരുന്നു. രണ്ടുപേരെ കാണാതായിട്ടുണ്ട്. കൽബുർഗി സർസംബ സ്വദേശി വിജയകുമാർ പ്രസന്നയാണ് മരിച്ച കർണാടക സ്വദേശി.