National

അജിത് ഡോവലിൻ്റെ കാലാവധി നീട്ടി; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിൽ തുടരും

Spread the love

ദില്ലി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിൽ അജിത് ഡോവലിൻ്റെ കാലാവധി കേന്ദ്ര സർക്കാർ നീട്ടി. ഇത് മൂന്നാം തവണയാണ് അജിത് ഡോവലിനെ ഈ പദവിയിൽ ഇരിക്കുന്നത്. രണ്ടാം വട്ടം കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് സർവീസ് നീട്ടിനൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് പികെ മിശ്രയുടെയും കാലാവധി നീട്ടിയെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തരാണ് ഇരുവരും.

ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ തലവനായിരുന്നു അജിത് ഡോവൽ. 945-ൽ ഉത്തരാഖണ്ഡിൽ ജനിച്ച ഇദ്ദേഹം 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. കേരളത്തിൽ 1971 ൽ നടന്ന തലശേരി കലാപം അടിച്ചമർത്താൻ അന്നത്തെ കെ കരുണാകരൻ സർക്കാർ അവിടേക്ക് അയച്ച എഎസ്പിയായിരുന്നു ഇദ്ദേഹം.

ഇദ്ദേഹം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് എത്തിയ ശേഷമാണ് ഇന്ത്യ 2016 ൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. പിന്നീട് 2019 ൽ പാകിസ്ഥാനിലെ ബാലകോട് അതിർത്തി കടന്ന് നടത്തിയ ആക്രമണത്തിൻ്റെ സൂത്രധാരനും ഡോവലായിരുന്നു.