Sunday, January 5, 2025
Latest:
Kerala

പന്തീരാങ്കാവ് പീഡനക്കേസ്: ഒരാഴ്ചയായി പെൺകുട്ടിയെ കാണാനില്ല; മൊഴി നിലിനിൽക്കില്ലെന്ന് അന്വേഷണസംഘം

Spread the love

ഒരാഴ്ചയായി പെൺകുട്ടിയെ കുറിച്ച് വിവര ഒന്നുമില്ലെന്ന് വീട്ടുകാർ പറഞ്ഞു. തിരുവനന്തപുരത്ത് ജോലി സ്ഥലത്തേക്ക് പോകുമെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞദിവസമാണ് പെൺകുട്ടി ജോലി സ്ഥലത്തില്ലെന്ന് അറിഞ്ഞതെന്ന് വീട്ടുകാർ പറയുന്നു. രാഹുലിന്റെ ആളുകൾ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നാണ് പിതാവ് ഹരിദാസ് പ്രതികരിച്ചു.

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയുടെ പുതിയ മൊഴി നിലനിൽക്കില്ലെന്ന് അന്വേഷണ സംഘം. പെൺകുട്ടിയുടെ ശരീരത്തില് മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു. ബോധരഹിതയായ പെൺകുട്ടിയുടെ ഭർത്താവ് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ തെളിവായുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. പെൺകുട്ടിയെ ഒരാഴ്ചയായി കാണാനില്ലെന്ന് അന്വേഷണസഘം പറയുന്നു.

പറഞ്ഞതെല്ലാം കള്ളമെന്നായിരുന്നു പെൺകുട്ടി യൂട്യൂബിലൂടെ വെളിപ്പെടുത്തിയത്. ആരും ഉപദ്രവിച്ചിട്ടില്ലെന്നും ആരോപണങ്ങൾ എല്ലാം നുണയാണെന്നും യുവതി യുട്യൂബിൽ‌ പറയുന്നു. മനസില്ലാ മനസോടെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ രാഹുലിനെതിരെ സംസാരിക്കേണ്ടി വന്നതെന്ന് യുവതി പറയുന്നു.അഭിഭാഷകൻ പറഞ്ഞതനുസരിച്ചാണ് സ്ത്രീധനം ചോദിച്ചെന്ന് പറയേണ്ടിവന്നതെന്ന് യുവതി പറയുന്നു. കേസിന് ബലംകൂട്ടാൻ വേണ്ടിയാണ് ഇത് ആരോപിച്ചതെന്ന് യുവതി പറയുന്നു.