Kerala

പാലക്കാട് കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു; മയക്കുവെടിവെച്ച് കൂട്ടിലാക്കിയിരുന്നു

Spread the love

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലേക്ക് മാറ്റിയിരുന്നു. ആന്തരിക രക്തസ്രവാമാണ് പുലിയുടെ മരണകാരണമെന്ന് സൂചനയുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

മയക്കുവെടി വെച്ചതിൽ അശാസ്ത്രീയത ഉണ്ടായില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചത്. പുലിയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ ആരംഭിക്കും ആറു മണിക്കൂറോളമാണ് കമ്പി വേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടിവെച്ചാണ് പിടികൂടിയിരുന്നത്. പ്രഥമിക ചികിത്സ നൽകിയിരുന്നതെന്ന് ഫോറസ്റ്റ് റേഞ്ചർ പ്രമോദ് ട്വന്റിഫോറിനോട് പ്രതികരിച്ചു. വെറ്ററിനറി സർജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ മയക്കുവെടി വച്ച് വീഴ്ത്തി കൂട്ടിലാക്കിയത്.

ഉണ്ണികൃഷ്ണൻ എന്നയാളുടെ വീട്ടിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. പുലർച്ചെയാണ് കമ്പിവേലിയിൽ പുലി കുടുങ്ങിക്കിടക്കുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രദേശത്ത് ആശങ്ക വിതച്ചിരുന്ന പുലിയാണ് കമ്പിവേലിയിൽ കുടുങ്ങിയിരുന്നത്.