Kerala

കൊച്ചിയിലെ ലഹരി വേട്ട; അൽക്ക ബോണി മോഡലിങ് രംഗത്തുള്ളവർക്കും ലഹരിക്കച്ചവടം നടത്തി

Spread the love

കൊച്ചിയിലെ ലഹരി വേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കേസിൽ ഇന്നലെ അറസ്റ്റിലായ മോഡൽ അൽക്ക ബോണി മോഡലിംഗ് രംഗത്തുള്ളവർക്കും ലഹരി കച്ചവടം നടത്തി. ലഹരി കച്ചവടത്തിൽ പങ്കാളികളായി പ്രവർത്തിച്ചതും മോഡലിംഗ് രംഗത്തെ വനിതാ സുഹൃത്തുക്കളെന്നും പൊലീസ് പറയുന്നു.

വലിയ ലാഭമാണ് ഇവരെ ഇതിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഇവർ ബോസ് എന്ന് പറയുന്നയാൾക്ക് പ്രതിദിനം 45,000 രൂപയാണ് ലഭിക്കുന്നത്. തുടർന്നാണ് മോഡലിങ്ങിന്റെ മറയാക്കി ഇവർ ലഹരിക്കച്ചവടം നടത്തിയത്. കഴിഞ്ഞദിവസമാണ് അൽക്ക ബോണിയടക്കം ആറ് പേരെ പൊലീസ് പിടികൂടിയത്.

മാസങ്ങളായി ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിവരികയായിരന്നു മോഡലായ യുവതി അടങ്ങുന്ന സംഘം. മോഡലിംഗ് രംഗത്ത് രണ്ടു വർഷമായി പ്രവർത്തിക്കുന്ന വരാപ്പുഴ സ്വദേശിനി അൽക്കയുടെ നേതൃത്വത്തിലായിരുന്നു ലഹരിക്കച്ചവടം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി എളമക്കരയിലെ ലോഡ്ജിൽ പോലീസ് മിന്നൽ പരിശോധന നടത്തി. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വിൽപ്പന നടത്തുകയായിരുന്നു പ്രതികൾ. കൊക്കയ്ൻ, മെത്താംഫിറ്റമിൻ , കഞ്ചാവ് അടക്കമുളളവയാണ് ഇവരിൽ നിന്ന് പിടികൂടിയത്.

മാസങ്ങളായി ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിവരികയായിരന്നു മോഡലായ യുവതി അടങ്ങുന്ന സംഘം. മോഡലിംഗ് രംഗത്ത് രണ്ടു വർഷമായി പ്രവർത്തിക്കുന്ന വരാപ്പുഴ സ്വദേശിനി അൽക്കയുടെ നേതൃത്വത്തിലായിരുന്നു ലഹരിക്കച്ചവടം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എളമക്കരയിലെ ലോഡ്ജിൽ പോലീസ് മിന്നൽ പരിശോധന നടത്തയപ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായ യുവാക്കൾ.