Kerala

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി; കേരളം ഗൂണ്ടകളുടെ പറുദീസയെന്ന് രമേശ് ചെന്നിത്തല

Spread the love

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളം ഇന്ന് ഗൂണ്ടകളുടെ പറുദീസയായി മാറി. ഇവരെ നിലയ്ക്ക് നിർത്താൻ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ല എന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രിസഭായോഗത്തിൽ ഒരു തീരുമാനവും ഉണ്ടായില്ല. മുഖ്യമന്ത്രി വിദേശത്തായതോടെ ഇതൊന്നും നിയന്ത്രിക്കാൻ ആളില്ലാതായി. സംസ്ഥാനത്ത് ഒരു ഡിജിപി ഉണ്ടോ എന്നാണ് ആളുകൾ ചോദിക്കുന്നത്. പൊലീസിന്റെ വീഴ്ചയാണ് ഗുണ്ടകൾ അഴിഞ്ഞാടാൻ കാരണം‌‌.

പ്ലസ് വൺ പ്രവേശനം കാത്തുനിൽക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലാണ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർക്ക് പോലും പ്രവേശനമില്ല. അഡീഷണൽ ബാച്ചുകൾ ആരംഭിക്കാൻ സർക്കാർ തയ്യാറാകണം. വിദ്യാഭ്യാസ കച്ചവടം വ്യാപകമായി. രണ്ട് ലക്ഷം രൂപ വരെ കോഴ കൊടുക്കേണ്ട ഗതിയായി. മാനേജ്മെന്റുകൾ കോഴ വാങ്ങുന്നത് വ്യാപകമായ പരാതിയാണ് എന്നും അദ്ദേഹം പറഞ്ഞു.