Wednesday, March 25, 2026
Latest:
Kerala

അന്തർസംസ്ഥാന മോഷ്ടാവ് കൂമൻ ഇസ്മയിൽ പിടിയിൽ

Spread the love

അന്തർസംസ്ഥാന മോഷ്ടാവ് കൂമൻ ഇസ്മയിൽ പിടിയിൽ. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ ഇസ്മയിലിനെ പേരാമ്പ്ര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര വെള്ളിയൂരിൽ മൂന്നോളം വീടുകളിൽ കവർച്ച നടത്തുകയും ഏഴോളം വീടുകളിൽ കവർച്ചാ ശ്രമം നടത്തുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ വിവിധ ഇടങ്ങളിലായി 30 ഓളം കേസുകൾ നിലവിലുണ്ട്. തൃശൂരിൽ എത്തിയാണ് ഇയാളെ പിടികൂടിയത്.