Kerala

യുവാവിനെ നടുറോഡിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

Spread the love

യുവാവിനെ നടുറോഡിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് മൂന്നുപീടികയിൽ വച്ച് പെരിഞ്ഞനം സ്വദേശിയായ അശ്വിന് മർദ്ദനമേറ്റത്.

സംഭവത്തിൽ പെരിഞ്ഞനം സ്വദേശി കുഞ്ഞുമാക്കൻ പുരക്കൽ ആദിത്യൻ (19), പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി ബ്ലാഹയിൽ അതുൽകൃഷ്ണ (23) എന്നിവരും കൗമാരക്കാരായ മറ്റ് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്. കുറച്ചു ദിവസം മുമ്പ് അശ്വിന്റെ ഹെൽമറ്റ് സംഘത്തിലുള്ള ഒരാൾ വാങ്ങിയിരുന്നു. തിരികെ കിട്ടാതായതോടെ മൊബൈൽ ഹെഡ്സെറ്റ് എടുത്തുകൊണ്ടുപോയതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.