Kerala

കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടായി; തേഞ്ഞിപ്പാലം പോക്സോ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ അതിജീവിതയുടെ മാതാവ്

Spread the love

തേഞ്ഞിപ്പലം പോക്സോ കേസിൽ പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് ഇരയുടെ മാതാവ്. കേസിൽ രാഷ്ട്രീയക്കാരുടെ ഇടപെടൽ ഉണ്ടായിയെന്നും ഫറോക്ക് സ്റ്റേഷനിലെ സി ഐ ആയിരുന്ന അലവി കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയെന്നും മാതാവ് ആരോപിച്ചു. നീതിക്കായി പോരാട്ടം തുടരുമെന്നും ഇരയുടെ മാതാവ് പറഞ്ഞു.

കേസിൽ രണ്ടു പ്രതികളെയും കോഴിക്കോട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. സംഭവത്തിൽ പൊലീസിനും പ്രോസിക്യൂഷനും എതിരെ ഗുരുതര ആരോപണമാണ് ഇരയുടെ മാതാവ് ഉന്നയിക്കുന്നത്. ഫറോക്ക് സ്റ്റേഷനിലെ സി ഐ ആയിരുന്ന അലവിക്കെതിരെ ആരോപണങ്ങൾ ആവർത്തിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും പുനരന്വേഷണം ആവശ്യപ്പെടുമെന്നും മാതാവ് പറഞ്ഞു.

2020ൽ രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ നടക്കുന്നതിനിടെ 2021ലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. യൂണിഫോം ധരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ഇരയുടെ മൊഴിയെടുക്കാൻ എത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.