Friday, February 13, 2026
Latest:
Kerala

നൃത്തം ചെയ്യുന്നതിനിടെ 67 വയസുകാരി കുഴഞ്ഞു വീണ് മരിച്ചു

Spread the love

നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇന്നലെ രാത്രി കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികൾക്കിടെ ആയിരുന്നു സംഭവം.

11 പേർ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണ് സതി എത്തിയത്. നൃത്തം തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ സതി കുഴഞ്ഞു വീഴുകയായിരുന്നു.