Thursday, March 26, 2026
Latest:
National

പ്രണയനൈരാശ്യത്തിൽ ആത്മഹത്യ: പെൺസുഹൃത്തിനെതിരെ കുറ്റം ചുമത്താനാകില്ലെന്ന് കോടതി

Spread the love

ന്യൂഡൽഹി : പ്രണയനൈരാശ്യത്തിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺസുഹൃത്തിനെതിരെ പ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. ദുർബല മാനസികാവസ്ഥയുള്ളയാളുടെ തെറ്റായ തീരുമാനത്തിന് മറ്റൊരാളെ കുറ്റപ്പെടുത്താനാകില്ല. പ്രണയ പരാജയത്തിൽ ആത്മഹത്യ ചെയ്യുന്നതോ പരീക്ഷയിൽ പരാജയപ്പെട്ടാൽ വിദ്യാർഥി ആത്മഹത്യ ചെയ്യുന്നതോ പ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് അമിത് മഹാജൻ പറഞ്ഞു.

2023ൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺസുഹൃത്തിന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു പരാമർശം. യുവാവിന്റെ അച്ഛൻ നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്.