ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് കുറഞ്ഞത് 240 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ദിവസങ്ങളുടെ വർധനവിന് ശേഷമാണ് സ്വർണവിലയിൽ കുറവ് അനുഭവപ്പെടുന്നത്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 54,120 രൂപയായി. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6765 രൂപയിലെത്തി
ഇസ്രായേൽ-ഇറാൻ യുദ്ധഭീതിയിൽ അയവുണ്ടായതാണ് സ്വർണവിലയിൽ ചെറിയ കുറവുണ്ടാകാൻ കാരണം. രാജ്യാന്തര വിപണിയിൽ 2376 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.