Wednesday, January 1, 2025
Latest:
Kerala

അടിമാലി വാഹനാപകടം; മകന് പിന്നാലെ അച്ഛനും മരിച്ചു, മരണം നാലായി

Spread the love

14 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. അതില്‍ 11 പേര്‍ ആശുപത്രയില്‍ ചികിത്സയിലായിരുന്നു. പിന്നാലെയാണ് ഒരാള്‍ കൂടി മരിച്ച വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ഇന്ന് വൈകിട്ടോടെയാണ് അടിമാലി മാങ്കുളത്ത് ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ദുരന്തമുണ്ടായത്. തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാര സംഘമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് 30 അടി താഴ്ചയിലേക്ക് ട്രാവലർ മറിയുകയായിരുന്നു.

തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർകുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. കമ്പനിയിലെ ജീവനക്കാരും അവരുടെ കുടുംബാം​ഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്

ഇടുക്കി അടിമാലി മാങ്കുളത്ത് ട്രാവലർ മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി. തേനി സ്വദേശി അഭിനേഷ് മൂർത്തിയാണ് മരിച്ചത്. നേരത്തെ അഭിനേഷിന്റെ രണ്ടുവയസുള്ള മകൻ തൻവിക് അപകടത്തിൽ മരിച്ചിരുന്നു. തേനി സ്വദേശിയായ ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് രണ്ടുപേർ.