National

അഞ്ച് ഉറപ്പുകൾ തെരഞ്ഞെടുപ്പിലെ ഗെയിം ചെയ്ഞ്ചറാകും’; കെ.സി വേണുഗോപാൽ

Spread the love

അഞ്ച് ഉറപ്പുകൾ തെരഞ്ഞെടുപ്പിലെ ഗെയിം ചേഞ്ചറാകുംമെന്ന് കെ.സി വേണുഗോപാൽ. മോദിയല്ല കോൺഗ്രസാണ് ആദ്യം ഗ്യാരന്റി നൽകിയത്. കർണാടകയിലെ തെരഞ്ഞെടുപ്പിൻ്റെ സമയത്ത് രാഹുൽ ഗാന്ധിയാണ് ആദ്യം ഗ്യാരന്റി നൽകിയത്.അത് നടപ്പിലാക്കിയെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിൻ്റേത് ഒരു വ്യക്തിയുടേതല്ല പാർട്ടിയുടെ ഗ്യാരണ്ടിയാണ് എന്ന് ജയറാം രമേശ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേർന്നു. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തില്‍ ലോക്സഭ തെരഞ്ഞടുപ്പ് പ്രകടന പത്രികക്ക് രൂപം നല്‍കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഇന്‍ഡ്യ മുന്നണിയുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്നതാകും പ്രകടന പത്രിക. 25 ഉറപ്പുകള്‍ പ്രകടന പത്രികയില്‍ ഉണ്ടാകും. പല ഉറപ്പുകളും ഇതിനോടകം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു.പ്രകടന പത്രിക ഇന്നോ നാളെയോ പുറത്തിറങ്ങും.

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലും രാഹുല്‍ ഗാന്ധിയുടെ രണ്ടാം സീറ്റിന്റെ കാര്യത്തിലും ഇന്ന് തീരുമാനമായേക്കും. രണ്ട് ഘട്ടമായി കോണ്‍ഗ്രസ് 82 സ്ഥാനാര്‍ത്ഥികളെ മാത്രമാണ് പ്രഖ്യാപിച്ചത്. ബാക്കി സ്ഥാനാര്‍ഥികളെ യോഗത്തില്‍ തീരുമാനിക്കും.