Monday, January 27, 2025
Kerala

തൃശൂരിൽ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

Spread the love

തൃശൂരിൽ കഞ്ചാവ് വേട്ട. വാടാനപ്പള്ളിയിൽ കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ 20 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റൂറൽ ഡൻസാഫ് ടീമും, വാടാനപ്പള്ളി പൊലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

തൃശൂർ അരനാട്ടുകര ലാലൂർ സ്വദേശികളായ ആലപ്പാട്ട് പൊന്തോക്കൻ ജോസ് (43), കാങ്കളത്ത് സുധീഷ് (33) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്ന് എത്തിച്ച കഞ്ചാവ് തീരദേശമേഖലയിൽ വിതരണം ചെയ്യാനാണ് ഇവർ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

രണ്ട് വർഷം വർഷം മുമ്പ് കൊരട്ടിയിൽ 210 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ജോസ്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ്.