ഇലക്ടറൽ ബോണ്ട്; 30 കമ്പനികളിൽ 14 എണ്ണംഅന്വേഷണ ഏജൻസികളുടെ നടപടികൾ നേരിട്ടു
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഇലക്ടറൽ ബോണ്ട് വിവരങ്ങളിൽ കേന്ദ്ര സംസ്ഥാന ഏജൻസികളുടെ അന്വേഷണ നടപടികൾ നേരിട്ടതിൽ മുൻനിര കമ്പനികളും ഉൾപ്പെടുന്നു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെയും (ഇഡി) ആദായനികുതി വകുപ്പിൻ്റെയും അന്വേഷണവും റെയ്ഡും നേരിട്ടതിന് പിന്നാലെ ചില കമ്പനികൾ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നുന്നത്. 2019 ഏപ്രിൽ 12 നും 2024 ജനുവരി 24 നും ഇടയിൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ മുൻനിരയിലുള്ള 30 കമ്പനികളിൽ 14 എണ്ണമെങ്കിലും ഇത്തരത്തിൽ അന്വേഷണം നേരിട്ടവരാണ്.
ഫ്യൂച്ചർ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സർവീസ് ലിമിറ്റഡ്
ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്റിയാഗൊ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സർവീസ് ലിമിറ്റഡ് 2020 ഒക്ടോബർ 27 നും 2023 ഒക്ടോബർ 5 നും ഇടയിൽ 1368 കോടി രൂപ സംഭാവന നൽകി. 2022-ൽ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കമ്പനിയുടെയും അതിൻ്റെ വിവിധ സബ് ഡിസ്ട്രിബ്യൂട്ടർമാരുടെയും 409 കോടി രൂപ വിലമതിക്കുന്ന ആസ്തികൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
മേഘാ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്
ഏറ്റവും ഉയർന്ന രണ്ടാമത്തെ ദാതാക്കളാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ എഞ്ചിനീയറിങ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. 2019 ഏപ്രിൽ 12 മുതൽ 2023 ഒക്ടോബർ 12 വരെ 980 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടാണ് വാങ്ങിയത്. 2019 ഒക്ടോബർ 12 ന് ആദായനികുതി വകുപ്പ് ഗ്രൂപ്പിൻ്റെ ഹൈദരാബാദിലെ ഓഫീസുകളിൽ പരിശോധന നടത്തിയതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹാൽദിയ എനർജി ലിമിറ്റഡ്
ഇലക്ടറൽ ബോണ്ടുകളായി സ്ഥാപനം 377 കോടി രൂപ സംഭാവന നൽകി. 2020 മാർച്ചിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ നടപടി നേരിടേണ്ടി വന്നു.
വേദാന്ത ലിമിറ്റഡ്
2022 ഓഗസ്റ്റിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് വേദാന്ത ഗ്രൂപ്പ് കമ്പനിയായ തൽവണ്ടി സാബോ പവർ ലിമിറ്റഡ് (ടിഎസ്പിഎൽ) ED റെയ്ഡ് ചെയ്തു. കമ്പനി 400 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടുകളായി സംഭാവന ചെയ്തത്.
യശോദ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
ഹൈദരാബാദ് ആസ്ഥാനമായുള്ള കോർപ്പറേറ്റ് ആശുപത്രി ശൃംഖല 2020 ഡിസംബറിൽ ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തു. 2021 ഒക്ടോബറിൽ 162 കോടി രൂപ ഇലക്ടറൽ ബോണ്ടുകളായി സംഭാവന നൽകി.
DLF കൊമേഴ്‌സ്യൽ ഡെവലപ്പേഴ്‌സ് ലിമിറ്റഡ്
റിയൽറ്റി ഡെവലപ്പർ കമ്പനി ഇലക്ടറൽ ബോണ്ടുകളായി 130 കോടി രൂപ സംഭാവന ചെയ്തു. ഭൂമി അനുവദിച്ചതിൽ ക്രമക്കേട് ആരോപിച്ച് 2019 ജനുവരിയിൽ സിബിഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. വീണ്ടും, 2023 നവംബറിൽ, റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സൂപ്പർടെക്കിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് ED ഗുരുഗ്രാം ഓഫീസുകളിൽ പരിശോധന നടത്തി.
ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ്
2022 ഏപ്രിലിൽ, വിദേശ വിനിമയ ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ഇഡി ജെ.എസ്.പിഎല്ലിന്റെ പരിസരത്ത് പരിശോധന നടത്തി. മൊത്തം 123 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടുകളായി കമ്പനി സംഭാവന നൽകിയത്.
ചെന്നൈ ഗ്രീൻവുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്
നിർമ്മാണ സ്ഥാപനമായ ചെന്നൈ ഗ്രീൻവുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് 2021 ജൂലൈയിൽ ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. 2022 ജനുവരിയിൽ ഇലക്ടറൽ ബോണ്ടുകളായി 105 കോടി രൂപ സംഭാവന നൽകി.
ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്
നികുതി വെട്ടിപ്പ് ആരോപിച്ച് 2023 നവംബറിൽ ഐടി ഉദ്യോഗസ്ഥർ തെലങ്കാന വിദ്യാഭ്യാസമന്ത്രി സബിത ഇന്ദ്ര റെഡ്ഡിയുടെ വസതിയിൽ നടത്തി. ഡോ.റെഡ്ഡീസ് ലബോറട്ടറീസ് അതുവരെ ഇലക്ടറൽ ബോണ്ടുകളായി 80 കോടി രൂപ സംഭാവന നൽകിയിരുന്നു.
IFB അഗ്രോ ലിമിറ്റഡ്
2020 ജൂണിൽ, ഇന്ത്യയിലെ ഏറ്റവും വലിയ ഡിസ്റ്റിലറും സ്പിരിറ്റ് നിർമ്മാതാക്കളുമായ IFB അഗ്രോ കമ്പനിയുടെ നൂർപൂർ പ്ലാൻ്റിൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് ഇൻ്റലിജൻസിൻ്റെ യൂണിറ്റ് റെയ്ഡ് നടത്തി. 2023-ൽ ഇലക്ടറൽ ബോണ്ടുകളായി 40 കോടി രൂപ കമ്പനി സംഭാവന നൽകി. ഇസി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഐബിഎഫ് അഗ്രോ മൊത്തം 92 കോടി രൂപ ഇലക്ടറൽ ബോണ്ടുകളായി സംഭാവന ചെയ്തിട്ടുണ്ട്.
NCC ലിമിറ്റഡ്
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനം NCC ലിമിറ്റഡ് ഇലക്ടറൽ ബോണ്ടുകളായി 60 കോടി രൂപ സംഭാവന ചെയ്തു. നികുതി വെട്ടിപ്പ് ആരോപിച്ച് 2022 നവംബറിൽ ആദായനികുതി വകുപ്പ് കമ്പനിയിൽ റെയ്ഡ് നടത്തിയിരുന്നു.
ദിവി എസ് ലബോറട്ടറി ലിമിറ്റഡ്
ഹൈദരാബാദ് ആസ്ഥാനമായുള്ള ദിവിയുടെ ലബോറട്ടറി 2019 ഫെബ്രുവരിയിൽ ഐടി നടപടി നേരിട്ടു. അതിനുശേഷം കമ്പനി ഇലക്ടറൽ ബോണ്ടുകളായി 55 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.
ദിവി എസ് ലബോറട്ടറി ലിമിറ്റഡ്
ഹൈദരാബാദ് ആസ്ഥാനമായുള്ള ദിവിയുടെ ലബോറട്ടറി 2019 ഫെബ്രുവരിയിൽ ഐടി നടപടി നേരിട്ടു. അതിനുശേഷം കമ്പനി ഇലക്ടറൽ ബോണ്ടുകളായി 55 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.
അരബിന്ദോ ഫാർമ
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് അരബിന്ദോ ഫാർമ ഡയറക്ടർ ശരത് റെഡ്ഡിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് 2022 നവംബറിൽ അറസ്റ്റ് ചെയ്തു. നേരത്തെ 1.6 കോടി രൂപ ഇലക്ടറൽ ബോണ്ടുകളായി സ്ഥാപനം സംഭാവന നൽകിയിരുന്നു.