Friday, December 27, 2024
Kerala

കടം വാങ്ങിയ പണം തിരിച്ചുചോദിച്ച യുവതിയെ മര്‍ദ്ദിച്ചു; യുവാവ് പിടിയില്‍

Spread the love

കോട്ടയം: തലയോലപ്പറമ്പില്‍ കടം വാങ്ങിയ തുക തിരികെ ചോദിച്ചതിന് യുവതിയെ മര്‍ദ്ദിച്ച യുവാവ് പിടിയില്‍. ചെമ്പ് സ്വദേശിയായ ഷിനു മോൻ എന്നയാളാണ് പിടിയിലായിരിക്കുന്നത്

ആമ്പല്ലൂര്‍ സ്വദേശിയായ യുവതിയെയാണ് ഷിനുമോൻ മർദ്ദിച്ചത്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് പിന്നാലെ യുവതിയും ഷിനു മോനും തമ്മില്‍ വാക്കേറ്റം നടന്നു. ഇതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പണം വസൂലാക്കാനായി ഷിനുമോന്‍റെ വീട്ടിലെത്തുകയായിരുന്നു യുവതി. ശേഷമാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതും അത് മര്‍ദ്ദനത്തിലെത്തിയതും.

സംഭവത്തെ തുടര്‍ന്ന് യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതനുസരിച്ച് തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ മാരായ ഷെറി എം.എസ്, സജീവൻ കെ.ഡി, സി.പി.ഒ ഷൈൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.