പടയപ്പയെ നിയന്ത്രിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും
മൂന്നാറിലെ പടയപ്പയെ നിയന്ത്രിക്കാൻ പ്രത്യേക വനം വകുപ്പ് സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കിയിൽ ചേർന്ന സർവ കക്ഷി യോഗത്തിലാണ് തീരുമാനം. വന്യമൃഗ ആക്രമണം തടയാൻ നിലവിൽ പത്ത് RRT യും, രണ്ട് സ്പെഷ്യൽ ടീം ഉണ്ട്. ഇത് കൂടുതൽ വിപുലീകരിക്കും.
കൂടുതൽ സ്ഥലങ്ങളിൽ എ ഐ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്തും. നഷ്ടപരിഹാരം കൊടുക്കുന്നതിൽ കാലതാമസം ഉണ്ടാകില്ല. ഫെൻസിങിന് അടിയന്തര അറ്റകുറ്റ പണി നടത്താൻ പഞ്ചായത്തുകൾ ഫണ്ട് മാറ്റി വക്കും. വന്യ ജീവി ആക്രമണം തടയാൻ കൂടുതൽ പരിപാടികൾ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തുമെന്നും സർവകക്ഷി യോഗത്തിൽ തീരുമാനം.