Thursday, April 3, 2025
Latest:
Kerala

ശാസ്താംപൂവത്തെ ആദിവാസി കുട്ടികളുടെ പോസ്റ്റ്മോർട്ടം ഇന്ന്; നിർണായകം

Spread the love

തൃശ്ശൂർ: ശാസ്താംപൂവം ആദിവാസി കോളനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പോസ്റ്റ്‌ മോർട്ടം ഇന്ന് നടക്കും. രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ ആണ് പോസ്റ്റ്‌മോർട്ടം നടക്കുക. തേൻ ശേഖരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാവാം മരണം സംഭവിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിലെ വിവരങ്ങൾ പുറത്തു വന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. 16 കാരനായ സജികുട്ടനും എട്ടുവയസ്സുള്ള അരുൺ കുമാറും ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ കാണാതായത്.