Tuesday, May 5, 2026
Latest:
National

‘ബാഗിൽ വച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചു’; ബെംഗളൂരു രാമേശ്വരം കഫേയിൽ സ്ഫോടനം

Spread the love

ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ സ്ഫോടനം. മൂന്ന് ജീവനക്കാരും ഒരു ഉപഭോക്താവും ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെ ബാഗിൽ വച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്.

രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് വൈറ്റ്‌ഫീൽഡ് ഏരിയയിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സംഭവസ്ഥലത്ത് എത്തി. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഹോട്ടൽ ശൃഖലകളിൽ ഒന്നാണ് രാമേശ്വരം കഫേ.