Sunday, December 29, 2024
Latest:
Kerala

വസീഫിനെപോലുള്ള പോസിറ്റീവ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ചെറുപ്പക്കാർ പാർലിമെന്ററി രംഗത്ത് വിജയിച്ചു വരണം’: അമൽ നീരദ്

Spread the love

മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വസീഫിന് പിന്തുണയുമായി സംവിധയകാൻ അമൽനീരദ്‌. പ്രിയ സുഹൃത്തും യുവജന നേതാവുമായ വി വസീഫ് ലോകസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിൽ സന്തോഷം. വസീഫിനെപോലുള്ള പോസിറ്റീവ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ചെറുപ്പക്കാർ പാർലിമെന്ററി രംഗത്ത് വിജയിച്ചു വരണമെന്നും അമൽനീരദ്‌ ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തില്‍ വലിയൊരു പടക്കോട്ട കെട്ടി സംഘപരിവാറിനെ ചെറുക്കുക എന്നതാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് വി വസീഫ് പറഞ്ഞു. മലപ്പുറത്തെ ഹാപ്പിനെസ് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കും. സംഘപരിവാറിനു മുന്നില്‍ മുട്ടുമടക്കാതെ ഏതറ്റം വരെയും പോകാന്‍ ആര്‍ജവം കാണിക്കുമെന്നും ജീവന്‍ പോയാലും മലപ്പുറത്തുകാര്‍ക്കൊപ്പമുണ്ടാകുമെന്നും വസീഫ് പറഞ്ഞു.

മലപ്പുറത്തെ ഹാപ്പിനെസ് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്ന തരത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കും. സംഘപരിവാരത്തിനു മുന്നില്‍ മുട്ടുമടക്കാതെ ഏതറ്റം വരെയും പോകാന്‍ ആര്‍ജവം കാണിക്കും. ജീവന്‍ പോയാലും മലപ്പുറംകാര്‍ക്കൊപ്പമുണ്ടാകും. പഞ്ചായത്ത് മെമ്പറെപ്പോലെ ജനങ്ങള്‍ക്ക് സമീപിക്കാന്‍ പറ്റുന്ന ഒരു പാര്‍ലമെന്റ് മെമ്പറുണ്ടാകുമെന്നും വസീഫ് പറഞ്ഞു.