Kerala

മാസപ്പടിക്ക് അപ്പുറം നടക്കുന്നത് കോടികളുടെ കൊള്ള; വീണാ വിജയൻറെ പരാതി നിയമപരമായി നേരിടുമെന്ന് ഷോൺ ജോർജ്

Spread the love

വീണാ വിജയൻറെ പരാതി നിയമപരമായി നേരിടുമെന്ന് ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്. കരിമണൽ കൊള്ളയ്ക്ക് ഇടനില നിന്നത് KSIDCയെന്ന് ഷോൺ ജോർജ്. മാസപ്പടിക്ക് അപ്പുറം കോടികളുടെ കൊള്ളയാണ് നടക്കുന്നത്. തോട്ടപ്പള്ളിയിൽ മണൽ ഖനനത്തിന് അനുമതി നൽകിയത് തുച്ഛമായ വിലക്ക്.

മുപ്പത്തിനായിരം രൂപ വില ഈടാക്കേണ്ടിടത്ത ഖനനനുമതി നൽകിയത് 467രൂപക്ക്. കെഎംഎംഎൽ ന് കുറഞ്ഞ വിലക്ക് മണൽ നൽകാൻ KSIDC ഇടപെടൽ നടത്തി. KSIDC യിൽ ഉദ്യോഗസ്ഥരായ മൂന്ന് പേർ വിരമിക്കലിന് ശേഷംCMRL ഡയറക്ടമാരായി. ദാതുമണൽ സമ്പത്ത് കൊള്ളയടിക്കാൻ KSIDC കൂട്ടുനിന്നുവെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിയുടെ മകൾ ടി വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ആരോപണം ഉന്നയിച്ചുവെന്ന പേരിൽ ഷോൺ ജോർജിനെതിരെ പൊലീസ് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. വീണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കനേഡിയൻ കമ്പനിയുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.