അക്രമത്തിന് പിന്നിൽ ളോഹയിട്ട ചിലർ’ പുൽപ്പള്ളി സംഘർഷത്തിൽ വിവാദ പരാമർശവുമായി ബിജെപി നേതാവ്
പുൽപ്പള്ളി സംഘർഷത്തിൽ വിവാദ പരാമർശവുമായി ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധു. അക്രമത്തിന് പിന്നിൽ ളോഹയിട്ട ചിലർ സംഘർഷം ഉണ്ടായത് അവരുടെ ആഹ്വാനപ്രകാരം. ഇവർക്കെതിരെ പൊലീസ് കേസെടുത്തില്ല.
അന്വേഷണം ഏകപക്ഷീയമെന്നും കെ പി മധു പറഞ്ഞു. പുൽപ്പള്ളി സംഘർഷത്തിൽ നാട്ടുകാർക്കെതിരെ കേസെടുത്ത പൊലീസ്, സംഘർഷത്തിന് ആഹ്വാനം ചെയ്ത ളോഹയിട്ടവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും മധു വിമർശിച്ചു.
ഒരു വിഭാഗം ആളുകൾക്കെതിരെ മാത്രമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്നും ബി ജെ പി ജില്ലാ അധ്യക്ഷൻ അഭിപ്രായപ്പെട്ടു.അതേസമയം കഴിഞ്ഞ ദിവസം നടന്ന ഹർത്താലിനിടെയുണ്ടായ സംഘർഷങ്ങളിൽ പൊലീസ് നടപടി തുടരുകയാണ്.
പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത പൊലീസ് ഇന്നലെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പുൽപ്പള്ളിയിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.