Sunday, December 29, 2024
Latest:
Kerala

14 കാരന് എല്ലാത്തിനോടും പേടി, ചോദിച്ചപ്പോൾ പുറത്തായത് പ്രാര്‍ത്ഥന കണ്‍വെന്‍ഷനിടയിലെ ക്രൂരത; 44 കാരനെ പൊക്കി

Spread the love

മൂന്നാർ: ഇടുക്കിയിൽ പ്രാര്‍ത്ഥന കണ്‍വെന്‍ഷന് എത്തിയ 14 കാരനെ പീഡനത്തിനിരയാക്കിയ 44 കാരനെ പൊലീസ് പിടികൂടി.
പ്രാര്‍ത്ഥന കണ്‍വെന്‍ഷന് എത്തിയ പതിനമാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ 44 കാരനെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് ദിണ്ഡുക്കല്‍ സ്വദേശി സെബാസ്റ്റ്യൻ ആണ് പിടിയിലായത്. കഴിഞ്ഞ എപ്രിൽ മാസത്തിൽ മൂന്നാറില്‍വെച്ച് വിശ്വാസികളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രാര്‍ത്ഥന കണ്‍വെന്‍ഷൻ നടത്തിയിരുന്നു. ഇവിടെ സഹായിയായി എത്തിയതാണ് സെബാസ്റ്റ്യനെന്ന് പൊലീസ് പറഞ്ഞു.

വൈകുന്നേരം വരെ നീണ്ടു നിന്ന പ്രര്‍ത്ഥനകളിൽ കുട്ടികളാണ് കുടുതലും പങ്കെടുത്തിരുന്നത്. ഇവിടെവെച്ചാണ് രാജാക്കാട് സ്വദേശിയായ പതിനാലുകാരനെ സെബാസ്റ്റ്യൻ ഉപദ്രവിച്ചത്. ഇതോടെ കുട്ടി മാനസിക സമ്മർദ്ദത്തിലായി. മാസങ്ങളായി എന്തിനെയും ഭയത്തോടെ കണ്ടിരുന്ന കുട്ടിയെ കൗസിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് മാതാപിതാക്കൾ മൂന്നാർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി സെബാസ്റ്റ്യനെ തൂത്തുക്കുടിയില്‍ നിന്നും പിടികൂടുകയായിരുന്നു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.