Wednesday, March 11, 2026
Latest:
Kerala

ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

Spread the love

സ്‌കൂളിലേക്ക് പോകുന്നതിനായി ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിയ്ക്ക് തെരുവു നായയുടെ കടിയേറ്റു. പോത്തുണ്ടി അരിമ്പൂർപതി മുല്ലശ്ശേരി വീട്ടിൽ ഷൈനിയുടെയും ദീപികയുടെയും മകനായ ആദിത്യനാണ് (6) തെരുവു നായയുടെ കടിയേറ്റത്.

കടിയേറ്റ ആദിത്യനെ നെന്മാറ സി.എച്ച്.സിയിലും, പിന്നീട് ആലത്തൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് തൃശൂർ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൂടുതൽ ചികിത്സക്കായി മാറ്റി. പേഴുംപാറ ബത്ലഹേം സ്‌കൂളിലെ യു.കെ.ജി.വിദ്യാർഥിയാണ് ആദിത്യൻ.