‘അയോധ്യ പള്ളിയുടെ അടിസ്ഥാന ശില മക്കയിൽ നിന്നും’; ശുദ്ധജലം കൊണ്ട് ശുദ്ധീകരിച്ച് ഖുറാൻ ആയത്തുകളുള്ള ഇഷ്ടിക
അയോദ്ധ്യയിലെ മസ്ജിദിനുള്ള ഇഷ്ടിക മക്കയിൽ നിന്ന് എത്തിക്കുന്നു. മക്കയിലെ “സം സം” കിണറ്റിൽ നിന്നുള്ള വിശുദ്ധജലം ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് ഇഷ്ടിക എത്തിക്കുന്നത്. ഇഷ്ടികയിൽ ഖുറാനിൽ നിന്നുള്ള ആയത്തുൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. കഴിഞ്ഞ ആഴ്ച ഹജ്ജിൽ നിന്ന് ഇഷ്ടിക ഇന്ത്യയിൽ എത്തി.ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
മുംബൈയിലെ ചൂളയിൽ ചുട്ടെടുത്ത ഇഷ്ടിക 2023 ഒക്ടോബർ 12 ന് ഓൾ ഇന്ത്യ റബ്താ-ഇ-മസ്ജിദിൻ്റെ ചടങ്ങിൽ അനാച്ഛാദനം ചെയ്യുകയും ഇഷ്ടിക മക്കയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സാം സം വെള്ളത്തിൽ കഴുകിനൽകി പ്രാർത്ഥന നടത്തിയ ശേഷം, അത് മദീന ഷെരീഫിലേക്ക് കൊണ്ടുപോയി. റംസാന് ശേഷം ഇഷ്ടിക അയോധ്യയിലേക്ക് കൊണ്ടുപോകുമെന്നാണ് കരുതുന്നത്.
Read Also : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം
മസ്ജിദ് വികസന സമിതി ചെയർമാനായ ഹാസി അറാഫത്ത് ഷെയ്ഖാണ് ഇഷ്ടിക മക്കയിൽ നിന്നുമെത്തിച്ചത്. രാജസ്ഥാനിലെ സൂഫി കേന്ദ്രമായ അജ്മീർ ഷെരീഫിലേക്ക് ആദ്യം ഇഷ്ടിക എത്തിക്കും. അയോദ്ധ്യയിൽ ഉയരുന്ന മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദിന്റെ തറക്കല്ലായി ഉപയോഗിക്കും.
രാമക്ഷേത്രത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ അയോധ്യയിലെ ധനിപൂരിലാണ് പള്ളി ഉയരുക. മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ് എന്നാണ് അറിയപ്പെടുക. മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുല്ല വികസന സമിതി ചെയർമാനും ഇൻഡോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ്റെ ട്രസ്റ്റിയുമായ ഹാജി അർഫത്ത് ഷെയ്‌ഖാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.