ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് യുവകര്‍ഷകന് ദാരുണാന്ത്യം
ആലപ്പുഴ പച്ചയില്‍ പൊലീസ് വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. എടത്വാ സ്വദേശി സാനി ബേബിയാണ് മരിച്ചത്. രാത്രി 8.30 ഓടെയാണ് അപകടം നടന്നത്. 29 വയസുകാരനായ സാനി ക്ഷീരകര്‍ഷകനാണ്.
ആലപ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന ആലപ്പുഴ സൗത്ത് പൊലീസിന്റെ ജീപ്പാണ് പച്ച ലൂര്‍ദ് മാതാ പള്ളിയ്ക്ക് സമീപത്തുവച്ച് അപകടത്തില്‍പ്പെട്ടത്. പച്ചയിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു സാനി ബേബി. ഇരുവാഹനങ്ങളും കൂട്ടിയിടിച്ചതിന്റെ ആഘാതത്തില്‍ സാനി ബേബി ജീപ്പിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് തകഴി പച്ചയിലേക്ക് 30 കിലോമീറ്ററോളം ദൂരമുണ്ട്. ഇന്ധനം നിറയ്ക്കാനാണ് ഇവിടേയ്‌ക്കെത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. അപകടം നടക്കുമ്പോള്‍ ജീപ്പില്‍ ഡ്രൈവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.