‘ഉത്തർപ്രദേശിൽ കാണാതായ മകന് 22 വര്‍ഷത്തിന് ശേഷം സന്യാസിയായി തിരികെവന്നു’; ഭിക്ഷ വാങ്ങി മടങ്ങി
ഉത്തര്‍പ്രദേശിലെ അമേഠിയയിൽ 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ മകന് തിരികെയെത്തിയത് സന്യാസിയുടെ വേഷത്തില്‍. രതിപാല്‍ സിങിന്റെയും ഭാനുമതിയുടെയും മകനായ റിങ്കുവിനെയാണ് 11 വയസിൽ കാണാതായത്.
ഗോലി കളിക്കുന്നത് പിതാവ് വിലക്കിയതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് റിങ്കുവിനെ വീടുവിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചത്. 22 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു സന്യാസിയായി റിങ്കു നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. 22 വര്‍ഷങ്ങള്‍ക്ക് ശേഷം സന്യാസിയായി തിരികെയെത്തിയെങ്കിലും അമ്മയില്‍ നിന്നും ഭിക്ഷ സ്വീകരിച്ച് മകന് മടങ്ങിയതായി പ്രാദേശിക മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
മകന്റെ ശരീരത്തിലെ മറുകിന്റെ പാട് സന്യാസിയുടെ ശരീരത്തിലും കണ്ടതോടെ ഇരുവരും റിങ്കുവിനെ തിരിച്ചറിഞ്ഞു. താന്‍ വന്നത് അമ്മയില്‍ നിന്നും ഭിക്ഷ സ്വീകരിക്കാനാണെന്നും സന്യാസ ജീവിതത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ് അമ്മയില്‍ നിന്നും ഭിക്ഷ സ്വീകരിക്കലെന്നും ഭിക്ഷ ലഭിച്ചു കഴിഞ്ഞാല്‍ താന്‍ തിരികെ പോകുമെന്നും റിങ്കു മാതാപിതാക്കളെ അറിയിച്ചു.