Monday, January 27, 2025
National

സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം: 4 വിദ്യാർത്ഥികൾ മരിച്ചു

Spread the love

കർണാടകയിൽ സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം. 4 വിദ്യാർത്ഥികൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിലുള്ള അളഗൂർ ഗ്രാമത്തിലാണ് അപകടമുണ്ടായത്.

അളഗൂരിലെ വർധമാൻ മഹാവീർ എജ്യുക്കേഷണൽ സൊസൈറ്റിയിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കവതഗി ഗ്രാമത്തിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. 13നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.