Kerala

പ്രത്യേക പ്രയാസമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെ ബയോമെട്രിക് പഞ്ചിംഗില്‍ നിന്ന് ഒഴിവാക്കും; മന്ത്രി ആര്‍ ബിന്ദു

Spread the love

ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെ സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗില്‍ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. നിരവധി അപേക്ഷകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. ഓരോ കേസും സംബന്ധിച്ച അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പ്രത്യേകമായി പരിശോധിച്ച് സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗില്‍ നിന്നും ഒഴിവാക്കി നല്‍കുന്നതിന് വകുപ്പ് മേധാവി ജില്ലാ ഓഫീസറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.