Kerala

പത്തനംതിട്ട മൈലപ്രയിൽ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ പോസ്റ്റ്മോർട്ടം ഇന്ന്

Spread the love

പത്തനംതിട്ട മൈലപ്രയിൽ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ പോസ്റ്റ്മോർട്ടം ഇന്ന്. ഇന്നലെ വൈകിട്ടോടെയാണ് 73 കാരനായ ജോർജ് ഉണ്ണുണ്ണിയെ സ്വന്തം കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.

മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന നിലയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മരിച്ച ജോർജ് ഉണ്ണുണ്ണിയുടെ സ്വർണ്ണ മാലയും കാണാതായിട്ടുണ്ട്. കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടമായി. രാത്രി പൂർണമായി കടയിൽ തന്നെ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടിക്കുശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. രണ്ട് ഡിവൈഎസ്പിമാർക്ക് അന്വേഷണ ചുമതല നൽകി. പത്തനംതിട്ട എസ്പി വി അജിത്തിന്റെ മേൽനോട്ടത്തിൽ ആയിരിക്കും അന്വേഷണസംഘം.