World

ട്രംപിന് വഴിയടയുന്നു; അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ വിലക്കി മെയ്ന്‍ സംസ്ഥാനവും

Spread the love

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അയോഗ്യനാക്കി മെയ്ന്‍ സംസ്ഥാനവും. മെയ്‌നിന്റെ സ്റ്റേറ്റ് സെക്രട്ടറി ഷെന്നാ ബെല്ലോസ് ആണ് ട്രംപിനെ സംസ്ഥാനത്തിന്റെ റിപ്പബ്ലിക്കന്‍ പ്രസിഡന്റല്‍ ബാലറ്റില്‍ നിന്ന് നീക്കുകയാണെന്ന് അറിയിച്ചത്. തെരഞ്ഞെടുപ്പിന്റെ ബാലറ്റില്‍ നിന്ന് ട്രംപിന്റെ പേര് സംസ്ഥാനം നീക്കം ചെയ്തു. ക്യാപിറ്റോള്‍ ഹില്ലിലെ കലാപം ട്രംപിന്റെ അറിവോടെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിനെ അയോഗ്യനാക്കിയിരിക്കുന്നത്. നേരത്തെ കൊളറാഡോ സുപ്രിംകോടതിയും ഡൊണാള്‍ഡ് ട്രംപിനെ അയോഗ്യനാക്കിയിരുന്നു.

രാജ്യതാത്പര്യത്തിനെതിരായി കലാപമുണ്ടാക്കാന്‍ ശ്രമിച്ചയാളെ മാറ്റിനിര്‍ത്താമെന്ന ഭരണഘടനയുടെ 14-ാം ഭേദഗതി ചൂണ്ടിക്കാട്ടിയാണ് മെയ്ന്‍ സംസ്ഥാനത്തിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിനായി 2021 ജനുവരി ആറിന് ക്യാപിറ്റര്‍ ഹില്‍ കലാപം നടന്നത് ട്രംപിന്റെ പൂര്‍ണമായ അറിവോടെയാണെന്നും ഷെന്നാ ബെല്ലോസ് ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഈ വിധത്തില്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിലക്ക് നേരിടുന്ന ആദ്യ നേതാവാകുകയാണ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ശക്തമായി പിന്തുണയ്ക്കുന്ന തീവ്ര ഡെമോക്രാറ്റായതിനാലാണ് ഷെല്ല തനിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ട്രംപ് തിരിച്ചടിച്ചു. തെരഞ്ഞെടുപ്പില്‍ ബെല്ല അനാവശ്യമായി ഇടപെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.